ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, നവംബർ 2

ഗ്രാമ/വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ പേര്: ..........................
ആവശ്യമായ വിവരത്തിന്റെ കാലയളവ് : ..............................
നിയോജക മണ്ഡലങ്ങളുടെ (വാര്‍ഡ്‌) പേര്: : .........................

ടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ടി വാര്‍ഡുകളില്‍ ടി കാലയളവില്‍ നടന്ന എല്ലാ ഗ്രാമസഭ/വാര്‍ഡ്‌സഭ യോഗങ്ങളുമായും ബന്ധപ്പെട്ട, സെക്ഷന്‍ 2(f) അനുസരിച്ചുള്ള താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍
2. മെമ്പറുടെ/കൌണ്‍സിലറുടെ പേര്
3. ഗ്രാമസഭ/വാര്‍ഡ്‌സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
5. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം
6. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം.
7. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
8. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
9. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
10. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
11. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച അറിയിപ്പ് എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
12. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി. പത്രങ്ങള്‍ക്ക് നല്കിയ പ്രസ് റിലീസിന്റെ പകര്‍പ്പ്.
13. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
14. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
15. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
16. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
17. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി ഗ്രാമ/വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
19. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
20. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
22. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
23. ഗ്രാമസഭാ/വാര്‍ഡ്‌സഭ യോഗത്തിന്റെ അറിയിപ്പും മിനിട്സും തീരുമാനങ്ങളും വെബ്‌സൈറ്റില്‍ സ്വമേധയാ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക്.

ചൊവ്വാഴ്ച, ഏപ്രിൽ 28

അഴിമതിക്കെതിരെ ഓട്ടോറിക്ഷക്കാരന്റെ ഒറ്റയാള്‍ പോരാട്ടം





ചെറുതോണി:
വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടോറിക്ഷക്കാരന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു.വാഴത്തോപ്പ് സ്വദേശി ആയത്ത്പാടത്ത് മാത്യു(52)യാണ് വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നത്.അഴിമതി സംബന്ധിച്ച തെളിവുകളുമായി മാത്യു ലോകായുക്തക്ക് മുമ്പാകെ നല്‍കിയ കേസ് ഫയലില്‍ സ്വികരിച്ചു.പരിശോധനക്ക് ശേഷം വസ്തുത ബോധ്യപ്പൊട്ട കോടതി അന്യോഷണത്തിനായി മഹിപാല്‍ യാദവ് ഐ.പി.എസ്‌നെ ചുമതലപ്പൊടുത്തി.

ഇടുക്കി ഡാം നിര്‍മ്മാണഘട്ടത്തില്‍ ഓഫിസ് ആവശ്യത്തിന് വനംവകുപ്പില്‍ നിന്ന് കെ.എസ്.ഇ.ബി പാട്ടത്തിന് 42ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു.ഡാം നിര്‍മ്മാണം പൂര്‍ത്തികരിക്കുംമ്പോള്‍ ഭൂമി തിരികെ നല്‍കാംമെന്ന കരാര്‍ കെ.എസ്.ഇ.ബി പാലിച്ചില്ല.ജില്ലാസ്ഥാന വികസനപ്രവര്‍ത്തനത്തിന് വനം വകുപ്പ് 322 ഹെക്ടര്‍ ഭൂമി ഇടുക്കി ഡെവലപ്‌മെന്റ് അതോററ്റിക്ക് നല്‍കിയപ്പോള്‍ കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 42 ഹെക്ടര്‍ഭൂമിയും ഉള്‍പ്പെടുത്തി.വികസനപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ ഭൂമി കെ.എസ്.ഇ.ബി വിട്ട്‌നല്‍കാതെ ഇതില്‍ വിവധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ഫണ്ടുകള്‍ വര്‍ഷം തോറും ചെലവഴിച്ചുകൊണ്ടിരുന്നു.ഇതിനെതിരെ വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച് മാത്യു പരാതിയുംമായി ആദ്യം രംഘത്ത് വന്നത.

വൈദ്യുതി വകുപ്പിലെ വിവിധ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കഴിഞ്ഞ 20 വര്‍ഷമായി ഇഷ്ടക്കാരെ നിയമിക്കുന്നത്,ക്വാര്‍ട്ടേഴ്‌സ് അനുവധിക്കുന്നതിലെ ക്രമക്കേട്,ഡാം മെയിന്റന്‍സിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ ബിനാമി ഇടപാടില്‍ ചെലവഴിക്കുന്നത്,യോഗ്യത ഇല്ലാത്തവര്‍ റിസര്‍ച്ച് അലവന്‍സ് തട്ടിയെടുക്കുന്നത്,വാഹനങ്ങളില്‍ നടത്തുന്ന ക്രമക്കേട്,വിവിധ അലവന്‍സുകള്‍ തട്ടിയെടുക്കുന്നത്,അഞ്ച് വര്‍ഷം പഴക്കമുള്ള ഇടുക്കി ഡാമില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നിരീഷണ ബോട്ടിന് അഞ്ച് ലക്ഷം ചെലവഴിച്ച് മെയിന്റന്‍സ് നടത്തിയ ക്രമക്കേട്,തുടങ്ങിയ നിരവധി അഴിമതി സംഭവങ്ങള്‍ മാത്യു രേഖകള്‍ സഹിതം കെ.എസ്.ഇ.ബി വിജിലന്‍സിന് പരാതി നല്‍കി.അന്യോഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ക്രമക്കേട് കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും നടപടിയില്ല.എങ്കിലും മാത്യു തന്റെ നിയമ നടപടികളുമായി മുന്നോട്ട്‌പോയി.ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഇയാള്‍ നിയമ പോരാട്ടം നടത്തുന്നത്.അവസാനം മാത്യു തന്റെ പക്കലുള്ള സര്‍വ്വരേഖകളുമായി ലോകായുക്തയെ സമീപിച്ചത്.തന്റെ കിടപ്പാടം വിറ്റാണെങ്കിലും ഞാന്‍ നിയമ നടപടി തുടര്‍ന്ന് പൊതുമുതല്‍ തട്ടിയെടുക്കുന്ന അഴിമതിക്കാരെ ജയിലടയ്ക്കുംമെന്ന് ഈ ഓട്ടോറിക്ഷക്കാരന്റെ പ്രതിജ്ഞ.