ചൊവ്വാഴ്ച, സെപ്റ്റംബർ 15
ചൊവ്വാഴ്ച, ഏപ്രിൽ 28
അഴിമതിക്കെതിരെ ഓട്ടോറിക്ഷക്കാരന്റെ ഒറ്റയാള്‍ പോരാട്ടം
ചെറുതോണി: വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓട്ടോറിക്ഷക്കാരന് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു.വാഴത്തോപ്പ് സ്വദേശി ആയത്ത്പാടത്ത് മാത്യു(52)യാണ് വൈദ്യുതി വകുപ്പിലെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നത്.അഴിമതി സംബന്ധിച്ച തെളിവുകളുമായി മാത്യു ലോകായുക്തക്ക് മുമ്പാകെ നല്കിയ കേസ് ഫയലില്‍ സ്വികരിച്ചു.പരിശോധനക്ക് ശേഷം വസ്തുത ബോധ്യപ്പൊട്ട കോടതി അന്യോഷണത്തിനായി മഹിപാല്‍ യാദവ് ഐ.പി.എസ്നെ ചുമതലപ്പൊടുത്തി.
ഇടുക്കി ഡാം നിര്‍മ്മാണഘട്ടത്തില്‍ ഓഫിസ് ആവശ്യത്തിന് വനംവകുപ്പില്‍ നിന്ന് കെ.എസ്.ഇ.ബി പാട്ടത്തിന് 42ഹെക്ടര്‍ ഭൂമി വാങ്ങിയിരുന്നു.ഡാം നിര്‍മ്മാണം പൂര്‍ത്തികരിക്കുംമ്പോള്‍ ഭൂമി തിരികെ നല്‍കാംമെന്ന കരാര്‍ കെ.എസ്.ഇ.ബി പാലിച്ചില്ല.ജില്ലാസ്ഥാന വികസനപ്രവര്‍ത്തനത്തിന് വനം വകുപ്പ് 322 ഹെക്ടര്‍ ഭൂമി ഇടുക്കി ഡെവലപ്മെന്റ് അതോററ്റിക്ക് നല്കിയപ്പോള് കെ.എസ്.ഇ.ബിയുടെ കൈവശമുള്ള 42 ഹെക്ടര്‍ഭൂമിയും ഉള്‍പ്പെടുത്തി.വികസനപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ ഭൂമി കെ.എസ്.ഇ.ബി വിട്ട്നല്‍കാതെ ഇതില്‍ വിവധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരവധി ഫണ്ടുകള്‍ വര്‍ഷം തോറും ചെലവഴിച്ചുകൊണ്ടിരുന്നു.ഇതിനെതിരെ വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ ശേഖരിച്ച് മാത്യു പരാതിയുംമായി ആദ്യം രംഘത്ത് വന്നത.
വൈദ്യുതി വകുപ്പിലെ വിവിധ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കഴിഞ്ഞ 20 വര്‍ഷമായി ഇഷ്ടക്കാരെ നിയമിക്കുന്നത്,ക്വാര്‍ട്ടേഴ്സ് അനുവധിക്കുന്നതിലെ ക്രമക്കേട്,ഡാം മെയിന്റന്‍സിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നല്കുന്ന ഫണ്ടുകള്‍ ബിനാമി ഇടപാടില്‍ ചെലവഴിക്കുന്നത്,യോഗ്യത ഇല്ലാത്തവര്‍ റിസര്‍ച്ച് അലവന്‍സ് തട്ടിയെടുക്കുന്നത്,വാഹനങ്ങളില്‍ നടത്തുന്ന ക്രമക്കേട്,വിവിധ അലവന്‍സുകള്‍ തട്ടിയെടുക്കുന്നത്,അഞ്ച് വര്‍ഷം പഴക്കമുള്ള ഇടുക്കി ഡാമില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നിരീഷണ ബോട്ടിന് അഞ്ച് ലക്ഷം ചെലവഴിച്ച് മെയിന്റന്‍സ് നടത്തിയ ക്രമക്കേട്,തുടങ്ങിയ നിരവധി അഴിമതി സംഭവങ്ങള്‍ മാത്യു രേഖകള്‍ സഹിതം കെ.എസ്.ഇ.ബി വിജിലന്‍സിന് പരാതി നല്കി.അന്യോഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ ക്രമക്കേട് കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യാറുണ്ടെങ്കിലും നടപടിയില്ല.എങ്കിലും മാത്യു തന്റെ നിയമ നടപടികളുമായി മുന്നോട്ട്പോയി.ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഇയാള്‍ നിയമ പോരാട്ടം നടത്തുന്നത്.അവസാനം മാത്യു തന്റെ പക്കലുള്ള സര്‍വ്വരേഖകളുമായി ലോകായുക്തയെ സമീപിച്ചത്.തന്റെ കിടപ്പാടം വിറ്റാണെങ്കിലും ഞാന്‍ നിയമ നടപടി തുടര്‍ന്ന് പൊതുമുതല്‍ തട്ടിയെടുക്കുന്ന അഴിമതിക്കാരെ ജയിലടയ്ക്കുംമെന്ന് ഈ ഓട്ടോറിക്ഷക്കാരന്റെ പ്രതിജ്ഞ.
ഞായറാഴ്ച, ഫെബ്രുവരി 22
ഞായറാഴ്ച, നവംബർ 2
വ്യാഴാഴ്ച, ഒക്ടോബർ 2
വ്യാഴാഴ്ച, സെപ്റ്റംബർ 11
മംഗലാപുരത്ത് ചേളാരിക്കാരുടെ ആക്രമണം;യുവാവിന് വെട്ടേറ്റു | Siraj Daily
ചൊവ്വാഴ്ച, ജനുവരി 21
ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി അമേരിക്കയിലെ ഇന്ത്യന്‍ വംശജന്.
എയിറിയോ കമ്പനി പുറത്തിറക്കിയ കുഞ്ഞു ആന്റിനയുമായി
കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ചേട്ട് കനോജ
ന്യൂയോര്‍ക്ക്: ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത്
വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി
അമേരിക്കയിലെ ഇന്ത്യന്‍ വംശജന്. അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന
ടെലിവിഷന്‍ സിഗ്നലുകള്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് സ്ട്രീമിംഗും
റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ഒരു കുഞ്ഞു ആന്റിനയാണ് ഭോപ്പാല്‍
സ്വദേശിയായ അമേരിക്കക്കാരന് ചേട്ട് കനോജ കണ്ടുപിടിച്ചിരിക്കുന്നത്. കനോജ
രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ എയ്റിയോ എന്ന കമ്പനിയാണ് കണ്ടുപിടുത്തത്തിന്
പിന്നില്‍ പ്രവര്‍ത്തിച്ചത്.
അതേസമയം, കണ്ടുപിടുത്തം പുറത്തുവന്നതിന് പിന്നാലെ പകര്‍പ്പവകാശ നിയമത്തിന് കേസ് നേരിടുകയാണ് കനോജ. അമേരിക്കന്‍ കമ്പനിയായ ടൈറ്റാന്‍സ് ആണ് എയിറിയോക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വിവരങ്ങള്‍ മോഷ്ടിച്ചാണ് എയിറിയോ ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയതെന്നാണ് ടൈറ്റാന്‍സിന്റെ വാദം. ടൈറ്റാന്‍സിന്റെ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. മറ്റു ചില വിനോദ കമ്പനികളും കനോജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കനോജയുടെ ആന്റിന വന്നാല്‍ ആര്‍ക്കും ഏത് ചാനല്‍ പരിപാടിയും കാണാനും പകര്‍ത്താനും സാധിക്കുമെന്നതാണ് വിനോദ രംഗത്തെ കമ്പനികളെ ചൊടിപ്പിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)












