ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ശനിയാഴ്‌ച, ഏപ്രിൽ 21

കാന്തപുരം ഭാരതയാത്ര നടത്തണം:മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി


മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന• ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാ•ാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.
ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.ഇൻലൈൻ ഇമേജ് 1

കേരളയാത്ര ബഹിഷ്‌കരണം: ലീഗ് നേതൃത്വം ഒറ്റപ്പെടുന്നു, നേതാക്കള്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് തങ്ങള്‍


കോഴിക്കോട്: കാന്തപുരം നയിക്കുന്ന കേരള യാത്രയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് ലീഗ് നേതൃത്വം സ്വന്തം അണികളില്‍ നിന്നും മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നും ഒറ്റപ്പെടുന്നു. മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി കഴിഞ്ഞ പന്ത്രണ്ടിന് കാസര്‍ഗോട് നിന്നും ആരംഭിച്ച യാത്രക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ പലരും പിന്തുണ പ്രഖ്യാപിച്ച് വേദികള്‍ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും, ബി.ജെ.പി യും മാത്രമാണ് വിട്ട് നില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും അതാതു ദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും പൌര പ്രമുഖരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നാണ് എ.പി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കേരള യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടും ലീഗിന്റെ പ്രമുഖ നേതാക്കളാരും പരിപാടികളില്‍ സംബന്ധിച്ചിട്ടില്ല. അതെ സമയം പാനൂരിലെ വേദിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ചു മണ്ഡലം സെക്രട്ടറി വി നാസര്‍ യാത്രക്ക് ആശംസകള്‍ നേരാനെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു വേദികളിലും പ്രാദേശിക വികാരങ്ങള്‍ പരിഗണിച്ചു ലീഗ് നേതാകള്‍ സംബന്ധിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലീഗിന്റെ ബഹിഷ്‌കരണം തുടരുകയാണ്.
കൊടുവള്ളിയിലെ പരിപാടിയില്‍ എം.എല്‍.ഏ ഉമര്‍ മാസ്റ്ററും താമരശേരിയില്‍ തിരുവമ്പാടി എം .എല്‍. ഏ. സി മോയിന്‍ കുട്ടിയുമാണ് സംബന്ധിക്കെണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് സി മോയിന്‍ കുട്ടി സംഘാടകരെ അറിയിക്കുകയായിരുന്നു. അതെസമയം യാത്ര താമരശ്ശേരി റസ്റ്റ് ഹൗസിനു സമീപം എത്തിയപ്പോള്‍ സി മോയിന്‍ കുട്ടി നേരിട്ടെത്തി കാന്തപുരത്തിന് അഭിവാദ്യം അര്‍പ്പിച്ചത് ഏ പി വിഭാഗത്തോടുള്ള തന്റെ കൂറ് അറിയിക്കാന്‍ വേണ്ടിയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.
ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം കാന്തപുരത്തിന്റെ യാത്രക്ക് പിന്തുണ അറിയിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം യാത്ര മാവൂരിലൂടെ കടന്നു പോയപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കാല്‍ നട റാലിയില്‍ നിന്നു കേരള യാത്രക്ക് അഭിവാദ്യം അറിയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
അതെ സമയം പാര്‍ട്ടി മുഖപത്രവും സംസ്ഥാന അധ്യക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ വിലക്ക് ലംഘിച്ചു ആരെങ്കിലും യാത്രയില്‍ പങ്കെടുത്താല്‍ സ്ഥാനം രാജി വെക്കുമെന്നു വരെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞതായാണ് വിവരം. യാത്ര എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെ ഒരു മന്ത്രി ഉണ്ടാവും എന്നാണറിയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടി വാശിക്കെതിരെ ലീഗ് നേതാക്കളില്‍ പലരും ഇതിനകം പരാതി ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം.
ഒരു വിഭാഗത്തിന്റെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി വിശാല മുസ്ലിം മുന്നണി എന്ന ലേബലില്‍ ഇനിയും എത്ര നാള്‍ മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്‍മാറ്റത്തെ കുറിച്ചു വ്യക്തമായ മൗനം പാലിക്കുകയാണ് കാന്തപുരം വിഭാഗമിപ്പോള്‍. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ ധര്‍മ പക്ഷത്തുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് സ്വീകരണ വേദികളില്‍ പ്രഭാഷകര്‍ പറയുന്നത്. കേരള യാത്ര കേവലം ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിച്ചതാവട്ടെ കാസര്‍ഗോട് ജില്ലാ ദുബൈ എസ്.വൈ.എസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മാത്രമാണ്.
മാനവികതയെ എതിര്‍ക്കുന്നത് ‘ഇബിലീസ് ‘ (പിശാചു ) മാത്രമാണെന്ന് പറഞ്ഞാണ് കുന്ദമംഗലം എം എല്‍ ഏ .അഡ്വ:പി ടി ഏ റഹീം നരിക്കുനിയിലെ വേദിയില്‍ കയ്യടി വാങ്ങിയത്. കൊടുവള്ളിയിലും കുന്ദമംഗലത്തും യാത്രയെ അനുഗമിച്ചു അദ്ദേഹം പ്രവര്‍ത്തകരെ കയ്യിലെടുത്തു. അതെ സമയം മുസ്‌ലിം ലീഗിന്റെ അഭാവം പ്രത്യക്ഷമായും പരോക്ഷമായും മുതലെടുക്കാന്‍ കൊണ്‍ഗ്രസും ഇടതു പാര്‍ടികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് വിവിധ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും ടി സിദ്ദീകിന്റെയും ചിത്രങ്ങള്‍ സഹിതം നിരവധി ആശംസാ ബാനറുകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വേദികളിലും ഇതേ കാഴ്ച തന്നെയാണുള്ളത്.
കാസറഗോട്ടെ ഉത്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രി കെ വി തോമസ് സംബന്ധിക്കുകയും യാത്രയില്‍ അല്‍പ്പ ദൂരം കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം .പി .കെ സുധാകരന്‍, ടി സിദ്ധിക്ക്, കെ സി അബു , തുടങ്ങി കോണ്ഗ്രസ്സിന്റെ നേതാക്കളില്‍ പലരും ഇതിനകം വേദി പങ്കിട്ടു കഴിഞ്ഞു. സി.പി.ഐ.എം നേതാക്കളായ എം വി ജയരാജന്‍ ഇ.പി ജയരാജന്‍, മന്ത്രി കെ മോഹനന്‍, എന്‍ സി പി, സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം മതസാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികളുടെ ഇടപെടലുകളെ പരാമര്‍ശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചാം മന്ത്രിയെച്ചൊല്ലിയുണ്ടായ ചര്‍ച്ച മതങ്ങള്‍ തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പോയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കോഴിക്കോട്ടെ സ്വീകരണ യോഗത്തിലെ പ്രസ്താവന. മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.

വെള്ളിയാഴ്‌ച, ഏപ്രിൽ 6

ലീഗല്‍ മെട്രോളജി വകുപ്പിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സുതാര്യ കേരളം മുക്കി

ഫെയര്‍മീറ്റര്‍കുടിശ്ശികയെന്നപേരില്‍ മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും അനധികൃതമായി പണം പിരിച്ചെടുത്ത വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സുതാര്യ കേരളം അന്വേഷിച്ചതിന്റെ ഫയല്‍ മുക്കി.
                    ഫയലിനെ കുറിച്ച്  ഞാന്‍ സുതാര്യ കേരളത്തില്‍  നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന മറുപടി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള ഫയല്‍ ആയതിനാലാണ് ഇപ്പോള്‍ കാണാനാകാത്തതെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പ് പറഞ്ഞത്.ഇതോടെ ലീഗല്‍ മെട്രോളജി വകുപ്പിനെ സംരക്ഷിക്കാന്‍ സുതാര്യ കേരളം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന മനസ്സിലാകുന്നു.
                  1992 ലാണ് മഞ്ചേരി മുനിസിപ്പാലിറ്റി പരിധികളില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥപിക്കണമെന്ന നിയമം നിലവില്‍ വന്നത്.എന്നാല്‍ 2002 വരെ മലപ്പുറം ജില്ലയില്‍ ഈ നിയമം പരിഗണിക്കാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും നല്‍കിയത്.എന്നാല്‍ 2002 മുതല്‍ ഫെയര്‍മീറ്റര്‍ നിയമം കര്‍ശനമാക്കിയതോടെ നേരത്തെ വാഹനമെടുത്ത ഓട്ടോറിക്ഷ ഡ്രൈവന്മാരില്‍ പെര്‍മിറ്റിന്റെ അടിസ്ഥനമാക്കി ലീഗല്‍ മെട്രോളജി വകുപ്പ്  കുടിശ്ശിക വാങ്ങാനാരംഭിച്ചു. ഇതനുസരിച്ച് നിരവധി ഓട്ടോതൊഴിലാളികളില്‍ നിന്ന് 2000 രൂപ വരെ ഈടാക്കിയിരുന്നു. ഇതാണ് വിവാദമായത്. 
                 തുടര്‍ന്ന് ഡ്രൈവേസ് വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.2010 ഫെബ്രുവരി പന്ത്രണ്ടിനാണ് കുടിശ്ശിക ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് കുടിശ്ശിക ഈടാക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍  ലീഗല്‍ മെട്രോളജി വകുപ്പിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നിവേദനത്തില്‍ സ്വീകരിച്ച നടപടിയെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന്  ഞാന്‍  ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തിരുവനന്തപുരം ലീഗല്‍ മെട്രോളജി വകുപ്പിലെ  ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജിനു 20,000രൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ലഭ്യാമാക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ 'സുതാര്യ കേരളത്തില്‍' പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 
               ഈ  അന്വേഷണത്തില്‍ ലീഗല്‍മെട്രോളജിവകുപ്പിന് വീഴ്ചപറ്റിയെന്നും ഇത് തികച്ചും ന്യായീകരിക്കാനാകുന്നതല്ലെന്നും ലീഗല്‍മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജ് സംസ്ഥാന കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഓട്ടോറിക്ഷക്ക് പുതിയ ഫെയര്‍മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ലീഗല്‍മെട്രോളജി ഓഫീസില്‍ കൊണ്ടുവന്ന് ഒരു വര്‍ഷത്തേക്ക് സീല്‍ചയ്യാറാണ് പതിവ്. എന്നാല്‍ ഓരോവര്‍ഷങ്ങളിലും സീല്‍ചെയ്യാതെവന്നാല്‍ ആ വര്‍ഷങ്ങള്‍ക്കുമാത്രമാണ് കുടിശ്ശിക ഈടാക്കേണ്ടത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഓട്ടോറിക്ഷയുടെ കാര്യത്തില്‍ പാലിച്ചുകണ്ടില്ലെന്നും ഇത് തികച്ചും ന്യായീകരിക്കാനാവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.                                                                                                        ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സുതാര്യ കേരളത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ്  ഫയലുകള്‍ അവിടെ കാണാനില്ലെന്ന്  പറഞ്ഞത്. സുതാര്യ കേരളത്തിന്റെ നേട്ടങ്ങള്‍ മാത്രം ദൃശ്യ മാധ്യമത്തില്‍ സംപ്രേഷണം ചെയ്ത് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കുമ്പോള്‍ ഫയലുകള്‍ തന്നെ അപ്രത്യക്ഷമാകുന്ന സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

തിങ്കളാഴ്‌ച, ഏപ്രിൽ 2

മുജാഹിദ് നേതാക്കളായ സക്കരിയ സ്വലാഹിയെയും അബ്ദു റഹിമാന്‍ ഇരിവേറ്റിയെയും പരിപാടികളില്‍ പങ്കെടുപ്പികരുതെന്നു ജില്ലാ കമ്മിറ്റികള്‍ക്ക് കെ.എന്‍.എം സംസ്ഥാന സിക്രടറി. ഏ.പി. അബ്ദുല്‍ ഖാദര്‍ മൌലവിയുടെ കത്ത്

മലയാളി വിദ്യാര്‍ഥി പൊള്ളലേറ്റ് മരിച്ച സംഭവം: ഒരാള്‍ കസ്റ്റഡിയില്‍

ബാംഗ്ലൂര്‍: കോളജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റതിനെത്തുടര്‍ന്ന് മലയാളി എന്‍ജിനിയറിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളജിലെ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശിയാണ് ചിക്ജാല പോലീസ് കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ഹോസ്റ്റലിലുണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ ഒളിവിലാണെന്നും സൂചനയുണ്ട്. മലയാളികളായ നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അജ്മലിനെ റാഗിങ് നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ, ഈ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാറിനോട് ആശ്യപ്പെടുമെന്ന് ബാംഗ്ലൂരിലെത്തിയ കേരള വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

ചിക്കബല്ലാപൂര്‍ ശാഷിബ് എന്‍ജിനിയറിങ് കോളജ് ഒന്നാംവര്‍ഷ ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും കണ്ണൂര്‍ കാപ്പാട് മബ്‌റൂഖില്‍ ഹാരിസിന്റെ മകനുമായ അജ്മലാണ് (17) വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ബാംഗ്ലൂര്‍ വിക്ടോറിയ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും ബാംഗ്ലൂരിലെത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കെ.എം.സി.സി, എം.എം.എ. ഭാരവാഹികളുടെ സഹായത്തോടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. മന്ത്രി അബ്ദുറബ്ബ്, എന്‍.എ.ഹാരിസ് എം.എല്‍.എ., മലബാര്‍ മുസ്‌ലീം അസോയിയേഷന്‍ പ്രസിഡന്‍റ് എന്‍.എ. മുഹമ്മദ്, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് തുടങ്ങിയവരും അജ്മലിന്റെ സഹപാഠികളും ആസ്പത്രിയില്‍ അന്ത്യോപചാരമര്‍പ്പിച്ചു.

അതേസമയം, സംഭവത്തിലെ ദുരൂഹത തുടരുകയാണ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്നാണ് അജ്മലിന് പൊള്ളലേറ്റതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍, റാഗിങ് നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. ആസ്പത്രിയിലെത്തി അജ്മലില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ടെങ്കിലും തീവെച്ചത് വിദ്യാര്‍ഥികളാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്നാണ് പോലീസിന്റെ നിലപാട്.

കഴിഞ്ഞ 22-ന് ഹോസ്റ്റലിലെ കുളിമുറിയില്‍വെച്ചാണ് അജ്മലിന് പൊള്ളലേറ്റത്. ആദ്യത്തെ രണ്ട് കുളിമുറികളില്‍ കയറിയപ്പോള്‍ തിന്നറിന്റെ മണം അനുഭവപ്പെട്ടതായി അജ്മലിന്റെ മൊഴിയിലുണ്ട്. പിന്നീട് മൂന്നാമത്തെ കുളിമുറിയില്‍ കയറിയപ്പോള്‍ തീ കണ്ടതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തെന്നിവീണ് ശരീരത്തില്‍ തീപിടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവദിവസം ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചതായി അജ്മലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ഊര്‍ജിത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകളും രംഗത്തെത്തി. നേരത്തേ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമാക്കിയെന്ന് അജ്മല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും എം.എം.എ. പ്രസിഡന്‍റ് എന്‍.എ. മുഹമ്മദ് ആവശ്യപ്പെട്ടു. മറുനാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് പറഞ്ഞു.

കേരളയാത്ര പാതയോരങ്ങള്‍ കീഴടക്കി എസ് എസ് എഫ് മലപ്പുറം ജില്ല റോഡ് മാര്‍ച്ച്

മലപ്പുറം : മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 12ന് തുടങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് മലപ്പുറം  ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ശ്രദ്ധേയമായി. ജില്ലയിലെ പാതയോരങ്ങളെ ഇളക്കിമറിച്ച് ശുഭ്രവസ്ത്രംധരിച്ച് പതാകയേന്തിയ പതിനായിരത്തോളം സ്‌നേഹം സംഘം പ്രവര്‍ത്തകരാണ് റോഡ് മാര്‍ച്ചില്‍ അണിനിരന്നത്