കാഴ്ച ശക്തി തിരികെ ലഭിക്കുന്നതിനായി
നിരവധി തവണ ശസ്ത്രക്രിയ ഉള്‍പ്പെടെ പല ചികിത്സകളും
നടത്തിനോക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു.
തന്നോടൊപ്പമുള്ളവരെയും കൂട്ടി റൗളാ ശരീഫ് സന്ദര്‍ശിക്കാനെത്തിയ ഫാത്തിമ
മസ്ജിദുന്നബവിയില്‍ വെച്ച് കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ കരളുരുകി
പ്രാര്ഥിക്കുകയായിരുന്നു. കുറേ നേരം പ്രാര്‍ഥനയില്‍ മുഴുകിയ ഫാത്തിമക്ക്
പെട്ടെന്ന് കണ്ണ് തുറന്നപ്പോള്‍ വിശ്വസിക്കാനായില്ല. അതുവരെയുള്ള കൂരിരുള്‍
മാറി മസ്ജിദുന്നബവിയുടെ ഉള്‍വശം കണ്ട തനിക്ക്് ആദ്യം
വിശ്വസിക്കാനായില്ലെന്ന് അവര്‍ പറയുന്നു. കാഴ്ച തിരികെ തന്ന അല്ലാഹുവിനോട്
നന്ദിയുണ്ടെന്നും ഫാത്തിമ പറഞ്ഞു.
ഞായറാഴ്ച, ഡിസംബർ 1
വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
ഹജ്ജ് കര്‍മത്തിനിടെ ടുണീഷ്യന്‍ തീര്‍ഥാടകക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
70 വയസുളള മൂന്ന് കുട്ടികളുടെ മാതാവ്
കൂടിയായ നഫീസക്ക് ഒന്നര വര്‍ഷം മുമ്പ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ
തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. ജന ലക്ഷങ്ങളോടൊപ്പം അറഫ
സംഗമം തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവര്‍
കരുതിയിരുന്നില്ല. ടുണീഷ്യന്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിര്‍ണയിച്ചു
നല്കിയ സ്ഥലത്ത് സ്ഥലത്ത് നില്‍ക്കവേയാണ് അന്ധകാരം കണ്ണുകളില്‍
നിന്നകന്നത്. കണ്മുമ്പില് ടെന്റുകളുടെ നിറവും സഹ തീര്‍ഥാടകരുടെയും
മുഖങ്ങളും കണ്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. 18 മാസത്തെ അന്ധകാരത്തില്‍
നിന്നും മോചിതയായി മക്കയുടെ വെളിച്ചം കണ്ണുകളിലേറ്റു വാങ്ങാനായ
നിര്‍വൃതിയിലാണ് നഫീസ.
അല്ലാഹു എന്റെ പ്രാര്‍ഥനക്കുത്തരം തന്നു.
ലോകത്തെ പവിത്രമായ സ്ഥലങ്ങളും വിശുദ്ധ കഅബയും കാണാന്‍ സാധിച്ചുവെന്നും
ഹജ്ജ് യാത്രയില്‍ കഅ്ബ ദര്‍ശിക്കുകയെന്നത് ഏറ്റവും വലിയ
അഭിലാഷമായിരുന്നുവെന്നും നഫീസ അല്‍ ഖുര്‍മസി പറഞ്ഞു.
നേരത്തെ മദീനയിലെ മസ്ജിദുന്നബവിയില്‍
വെച്ച് വിശുദ്ധ റൗളക്കരികെ പ്രാര്‍ഥിച്ച സുഡാനി തീര്‍ഥാടക ഫാത്തിമ അല്‍
മഹിക്കും കാഴ്ച ശക്തി തിരികെ ലഭിച്ചിരുന്നു.
മഅ്ദിന്‍ അക്കാദമിയും ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും പരസ്പര സഹകരണത്തിന് ധാരണയായി
മലപ്പുറം:
മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ
യൂണിവേഴ്സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍
മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍
ചെയര്മാന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത
പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും
തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.

ക്ലീന്‍ അപ് ദി വേള്‍ഡ് ഐക്യദാര്‍ഢ്യം അറിയിച്ച് ആര് എസ് സി വളണ്ടിയര്‍മാരും
ദുബൈ
: ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗര സഭ നേതൃത്വത്തിലുള്ള
ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം
ശ്രദ്ധേയമായി.
വ്യത്യസ്ത സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെ നഗരസഭ അധികൃതര്‍ സംഘടിപ്പിക്കുന്ന 20-ാമത് ക്ലീന്‍ അപ് ദി വേള്‍ഡിലാണ് ദി വില്ല - അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ സംബന്ധിച്ചത്. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്സിനെ അണിനിരത്തി ആര് എസ് സി നേതൃത്വം ഇത്തവണയും നഗരസഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ശുചിത്വ ബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നുംം ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരായ വ്യക്തികള്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തിചേര്‍ന്ന എസ്.എസ്.എഫ് പ്രസിഡന്റ് ജലീല്‍ സഖാഫി, ജി. അബൂബക്കര്‍ മാസ്റ്റര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍് ഐക്യദാര്‍ഢ്യം അറിയിച്ചു.
ഗള്‍ഫ് കൗണ്‍സില്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി, ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നില നിര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
അബ്ദുല്‍ ഹക്കീം അല്‍ ഹസനി, ഷമീര്‍ പി.ടി. തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്കി.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)