കാഴ്ച ശക്തി തിരികെ ലഭിക്കുന്നതിനായി
നിരവധി തവണ ശസ്ത്രക്രിയ ഉള്‍പ്പെടെ പല ചികിത്സകളും
നടത്തിനോക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു.
തന്നോടൊപ്പമുള്ളവരെയും കൂട്ടി റൗളാ ശരീഫ് സന്ദര്‍ശിക്കാനെത്തിയ ഫാത്തിമ
മസ്ജിദുന്നബവിയില്‍ വെച്ച് കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ കരളുരുകി
പ്രാര്ഥിക്കുകയായിരുന്നു. കുറേ നേരം പ്രാര്‍ഥനയില്‍ മുഴുകിയ ഫാത്തിമക്ക്
പെട്ടെന്ന് കണ്ണ് തുറന്നപ്പോള്‍ വിശ്വസിക്കാനായില്ല. അതുവരെയുള്ള കൂരിരുള്‍
മാറി മസ്ജിദുന്നബവിയുടെ ഉള്‍വശം കണ്ട തനിക്ക്് ആദ്യം
വിശ്വസിക്കാനായില്ലെന്ന് അവര്‍ പറയുന്നു. കാഴ്ച തിരികെ തന്ന അല്ലാഹുവിനോട്
നന്ദിയുണ്ടെന്നും ഫാത്തിമ പറഞ്ഞു.
ഞായറാഴ്ച, ഡിസംബർ 1
വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
ഹജ്ജ് കര്‍മത്തിനിടെ ടുണീഷ്യന്‍ തീര്‍ഥാടകക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു
70 വയസുളള മൂന്ന് കുട്ടികളുടെ മാതാവ്
കൂടിയായ നഫീസക്ക് ഒന്നര വര്‍ഷം മുമ്പ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ
തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. ജന ലക്ഷങ്ങളോടൊപ്പം അറഫ
സംഗമം തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവര്‍
കരുതിയിരുന്നില്ല. ടുണീഷ്യന്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിര്‍ണയിച്ചു
നല്കിയ സ്ഥലത്ത് സ്ഥലത്ത് നില്‍ക്കവേയാണ് അന്ധകാരം കണ്ണുകളില്‍
നിന്നകന്നത്. കണ്മുമ്പില് ടെന്റുകളുടെ നിറവും സഹ തീര്‍ഥാടകരുടെയും
മുഖങ്ങളും കണ്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. 18 മാസത്തെ അന്ധകാരത്തില്‍
നിന്നും മോചിതയായി മക്കയുടെ വെളിച്ചം കണ്ണുകളിലേറ്റു വാങ്ങാനായ
നിര്‍വൃതിയിലാണ് നഫീസ.
അല്ലാഹു എന്റെ പ്രാര്‍ഥനക്കുത്തരം തന്നു.
ലോകത്തെ പവിത്രമായ സ്ഥലങ്ങളും വിശുദ്ധ കഅബയും കാണാന്‍ സാധിച്ചുവെന്നും
ഹജ്ജ് യാത്രയില്‍ കഅ്ബ ദര്‍ശിക്കുകയെന്നത് ഏറ്റവും വലിയ
അഭിലാഷമായിരുന്നുവെന്നും നഫീസ അല്‍ ഖുര്‍മസി പറഞ്ഞു.
നേരത്തെ മദീനയിലെ മസ്ജിദുന്നബവിയില്‍
വെച്ച് വിശുദ്ധ റൗളക്കരികെ പ്രാര്‍ഥിച്ച സുഡാനി തീര്‍ഥാടക ഫാത്തിമ അല്‍
മഹിക്കും കാഴ്ച ശക്തി തിരികെ ലഭിച്ചിരുന്നു.
മഅ്ദിന്‍ അക്കാദമിയും ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും പരസ്പര സഹകരണത്തിന് ധാരണയായി
മലപ്പുറം:
മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ
യൂണിവേഴ്സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍
മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍
ചെയര്മാന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത
പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും
തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.

ക്ലീന്‍ അപ് ദി വേള്‍ഡ് ഐക്യദാര്‍ഢ്യം അറിയിച്ച് ആര് എസ് സി വളണ്ടിയര്‍മാരും
ദുബൈ
: ശുചിത്വ ബോധവര്‍ക്കരണത്തിന്റെ ഭാഗമായി ദുബൈ നഗര സഭ നേതൃത്വത്തിലുള്ള
ക്ലീന്‍ അപ് ദി വേള്‍ഡില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്റെ പങ്കാളിത്തം
ശ്രദ്ധേയമായി.
വ്യത്യസ്ത സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനങ്ങളുടെയും സഹകരണത്തോടെ നഗരസഭ അധികൃതര്‍ സംഘടിപ്പിക്കുന്ന 20-ാമത് ക്ലീന്‍ അപ് ദി വേള്‍ഡിലാണ് ദി വില്ല - അല്‍ ഐന്‍ റോഡ് പരിസരത്ത് ആയിരകണക്കിന് വളണ്ടിയര്‍മാര്‍ സംബന്ധിച്ചത്. ഏറ്റവും കൂടുതല്‍ വളണ്ടിയേഴ്സിനെ അണിനിരത്തി ആര് എസ് സി നേതൃത്വം ഇത്തവണയും നഗരസഭ അധികൃതരുടെ ശ്രദ്ധ പിടിച്ചുപറ്റി.
ശുചിത്വ ബോധം ഉള്‍കൊള്ളാനും, പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ പ്രധാനമാണെന്നുംം ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരായ വ്യക്തികള്‍ ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തിചേര്‍ന്ന എസ്.എസ്.എഫ് പ്രസിഡന്റ് ജലീല്‍ സഖാഫി, ജി. അബൂബക്കര്‍ മാസ്റ്റര്‍ ക്ലീന്‍ അപ് ദി വേള്‍ഡില്‍് ഐക്യദാര്‍ഢ്യം അറിയിച്ചു.
ഗള്‍ഫ് കൗണ്‍സില്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ റസാഖ് മാറഞ്ചേരി, ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്കി. ശുചിത്വ സന്ദേശം നെഞ്ചിലേറ്റി പ്രകൃതിയുടെ കാവലാളാവണമെന്നും ജീവിതം മുഴുക്കെ ഈ ശീലം നില നിര്‍ത്തണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
അബ്ദുല്‍ ഹക്കീം അല്‍ ഹസനി, ഷമീര്‍ പി.ടി. തുടങ്ങിയവര്‍ സംസാരിച്ചു.
ദുബൈ സോണ്‍ കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ സലീം ഇ.കെ, ഷിഹാബ് തൂണേരി, നൗഫല്‍ കൊളത്തൂര്‍, അഷറഫ് മാട്ടൂല്‍ നേത്രത്വം നല്കി.

ചൊവ്വാഴ്ച, സെപ്റ്റംബർ 3
രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശനിയമത്തെ ഭയപ്പെടുന്നു
പാലക്കാട് * രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും വിവരാവകാശനിയമത്തെ
ഭയപ്പെടുകയാണെന്ന് വിവരാവകാശത്തിനുള്ള ദേശീയ ജനകീയ ക്യാംപെയിന്
(എന്‍സിപിആര്‍ഐ) സെമിനാര്‍. നിയമത്തെ തുരങ്കംവയ്ക്കാനുളള പാര്‍ട്ടികളുടെ
നീക്കം ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസത്തെ ചോദ്യം
ചെയ്യുന്നതാണെന്നും സെമിനാര്‍ വിലയിരുത്തി. പാര്‍ട്ടികളെയും ട്രേഡ്
യൂണിയനുകളെയും എന്‍ജിഒകളെയും വിവരാവകാശനിയമത്തിന്റെ
പരിധിയില്‍കൊണ്ടുവരണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി നിലനില്ക്കുമ്പോള്തന്നെ അവ
ജനാധിപത്യപ്രസ്ഥാനം കൂടിയാണ്. എന്നാല്‍ ജനാധിപത്യക്രമത്തിലൂടെയാണോ അവര്‍
കാര്യങ്ങള്‍ നടത്തുന്നതും ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും
ഗൗരവമായ ചോദ്യമാണ്. വിവരാവകാശനിയമത്തിന്റെ മുനയൊടിക്കാനുള്ള
ഒത്തുകളിയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. വിവരാവകാശപ്രവര്‍ത്തകരും
ജനാധിപത്യത്തില്‍ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക
സ്വാധീനമാണ് ചെലുത്തുന്നതെന്ന് ദേശീയ ക്യാംപെയിന് സംസ്ഥാന
കോ-ഓര്‍ഡിനേറ്ററും ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്
ഗവേഷകനുമായ ഡോ. എബി ജോര്‍ജ് പറഞ്ഞു.
10 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച പ്രധാന അഴിമതികളെല്ലാം
പുറത്തുവന്നത് ആര്‍ടി നിയമത്തിലൂടെയാണ്. അത് ചില ഉന്നത കേന്ദ്രങ്ങളെ
അലോരസപ്പെടുത്തിയിരിക്കുന്നു. പാര്‍ലമെന്ററി നടപടികളെക്കുറിച്ചു
ജനങ്ങളില്‍ സംശയം ഉയര്‍ന്നു തുടങ്ങിയെന്നാണ്
അടുത്തിടെയുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നത്. പല ബില്ലുകളും നിയമങ്ങളും
ഒത്തുകളിയിലൂടെയാണ് പാസാക്കുന്നത്. ജനാധിപത്യത്തിലും സുതാര്യതയിലും
വിശ്വസിക്കുന്നുവെങ്കില്‍ സ്വന്തം സമ്പാദ്യവും മറ്റും വെളിപ്പെടുത്താന്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഭയപ്പെടുന്നത്.
സംസ്ഥാനത്ത് വിവരാവകാശനിയമം കൂടുതലും ഉപയോഗിക്കുന്നത് പരസ്പരം ആരോപണം
ഉന്നയിക്കാനും പകതീര്‍ക്കലും ലക്ഷ്യംവച്ചാണ്. സാമൂഹിക പ്രശ്നങ്ങളില്‍
കൂട്ടമായുളള നീക്കങ്ങളുണ്ടാകുന്നില്ല. വിവരാവകാശനിയമം മികച്ച ഒരു
ഉപകരണമാണ്, ഉപയോഗിച്ചില്ലെങ്കില്‍ അത് തുരുമ്പെടുക്കും. സംസ്ഥാന
വിവരാവകാശകമ്മിഷന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി സെമിനാര്‍
കുറ്റപ്പെടുത്തി. നാലുവര്‍ഷം മുന്‍പ് നല്കിയ അപ്പീലുകളില്‍പോലും
നടപടിയുണ്ടായിട്ടില്ല.
സര്‍വോദയസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് പുതുശേരി ശ്രീനിവാസന്
അധ്യക്ഷനായിരുന്നു. യുവജനക്ഷേമ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫിസര്‍
സി.പി.സവിത, ഡോ. പി.എസ്.പണിക്കര്‍, മേജര്‍ രവീന്ദ്രന്, പി.കബീര്‍,
നിജാമുദ്ദീന്‍ മുതലമട, കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
വിവരാവകാശപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാംപെയിനിന് ജില്ലാതലത്തില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍
ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ
സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്

വ്യാഴാഴ്ച, ഓഗസ്റ്റ് 29
ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
കുമ്പള:
പ്രഭാഷണവേദിയിലെ പ്രൗഢസാന്നിധ്യവും മുഹിമ്മാത്ത് സ്ഥാപനത്തിന്റെ
മുന്നണിപ്പോരാളിയുമായ എ കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ മയ്യിത്ത് വന്‍
ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മാനേജറുമായ എ.കെ ഇസ്സുദ്ദീന്‍ സഖാഫി(41) ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മുഹിമ്മാത്ത് നഗറിലുള്ള വീട്ടില്‍ വെച്ച് മരണപ്പെട്ടത്. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം

ജില്ലയിലെ
സുന്നീ പ്രവര്‍ത്തന രംഗത്ത് വിസ്മയമായിരുന്ന അയ്യൂബ് ഖാന് സഅദിയുടെ
വിയോഗത്തിന് നാല്പത് നാള് തികയുന്ന ബുധനാഴ്ച ഉച്ചയോടെ സുന്നീ
പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനായ എ കെ ഇസ്സുദ്ദീന്‍
സഖാഫിയുടെ മരണം ജില്ലയിലെ സുന്നി പ്രവര്‍ത്തകരെ ദു:ഖത്തിലാഴ്ത്തി
മരണ വാര്‍ത്ത അറിഞ്ഞതോടെ ആയിരങ്ങള്‍ മുഹിമ്മാത്ത് നഗറിലെ സഖാഫിയുടെ വസതിയിലേക്ക് ഒഴുകിയെത്തി. വൈകിട്ടോടെ മുഹിമ്മാത്ത് നഗരിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ മഹല്ലുകളില്‍നിന്ന് നിറകണ്ണുകളോടെ ജനമൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.

മഗ്രിബിന്
ശേഷം ജനാസ മുഹിമ്മാത്ത് ജുമാ മസ്ജിദിലേക്ക് എടുത്തു. വിവിധ സമയങ്ങളിലായി
നടന്ന മയ്യിത്ത് നിസ്കാരങ്ങള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്കി.
മുഹിമ്മാത്തിലെ അനാഥ അഗതി മക്കളടക്കം ആയിരത്തിലേറെ അന്തേവാസികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് കണ്ണീരോടെ യാത്രാമൊഴി നേര്‍ന്നു. താന്‍ സേവനം ചെയ്തുവളര്‍ത്തിയ മുഹിമ്മാത്തിനു ചാരെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍, പയോട്ട തങ്ങള്‍ തുടങ്ങിയവരുടെ സാമീപ്യത്തില്‍ അന്ത്യനിദ്ര.

എസ് എസ് എഫ്, എസ് വൈ എസ് സംഘടനകളുടെ ജില്ലാ സാരഥ്യത്തിലൂടെ വളര്‍ന്നുവന്ന ഇസ്സുദ്ദീന്‍ സഖാഫി അനുഗ്രഹീതമായ പ്രഭാഷണചാരുതി കൊണ്ടാണ് അറിയപ്പെട്ടത്. തന്റെ പ്രസംഗ കഴിവ് മുഹിമ്മാത്തിന്റെ വളര്‍ച്ചക്കായി മാറ്റിവെച്ച അദ്ദേഹം യു എ ഇ, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും മുഹിമ്മാത്തിന്റെ സന്ദേശവുമായി കടന്നുചെന്നിട്ടുണ്ട്.
മുഹിമ്മാത്ത് സെന്‍ട്രല്‍ കമ്മിറ്റി, എസ് വൈ എസ്, എസ് ജെ എം ജില്ലാ കമ്മിറ്റികള്‍, സഖാഫി ശൂറ, സംയുക്ത ജമാഅത്ത് കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ സഖാഫിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
മഅദനിക്ക് നീതി: കാന്തപുരം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു
ബംഗളുരു:
സ്ഫോടനക്കേസ് ചുമത്തി പരപ്പന അഗ്രഹാര ജയിലിലടക്കപ്പെട്ട അബ്ദുന്നാസര്‍
മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ സുന്നി
ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍
മുസ്ലിയാര് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.
മുന്‍ കേന്ദ്ര മന്ത്രി സി എ ഇബ്റാഹീം, മുന്താസ് അലി, ശാഫി സഅദി തുടങ്ങിയവര്‍ കാന്തപുരത്തോടൊപ്പമുണ്ടായിരുന് നു.
ബുധനാഴ്ച, ഓഗസ്റ്റ് 28
സേവനം നിഷേധിക്കപ്പെട്ടാല്‍ പരാതി നല്‍കാം, ഉടന്‍ പരിഹാരം
മലപ്പുറം:കൈക്കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാത്തതിന്റെ പേരിലും
വ്യകക്കതിവൈരാഗ്യംമൂലവും പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍
നിഷേധിക്കപ്പെടുന്ന അവസക്കഥയുണ്ടായാല്‍ പരാതി നല്‍കാനും ഉടന്‍
പരിഹാരമുണ്ടാക്കാനുമുള്ള സംവിധാനം നിലവില്‍ വന്നു. പൊതുജനങ്ങളെ
അഴിമതിക്കെതിരെ ബോധവാന്മാരാക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെയും
പൊതുസേവകരുടെയുമിടയില്‍ അഴിമതി തടയുന്നതിനുമായി രൂപീകരിച്ച ജില്ലാതല
വിജിലന്‍സ് സമിതിയുടെ ആദ്യ യോഗം കലക്ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍
ചേര്‍ന്നു.
സര്‍ക്കാര്‍ ഉദ്യോഗസക്കഥര്‍ക്കിടയിലും പൊതുസേവകര്‍ക്കും ഇടയിലുള്ള
അഴിമതിമൂലം അര്‍ഹമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിക്കാതിരിക്കുന്ന
അവസക്കഥയ്ക്കു പരിഹാരമുണ്ടാക്കുകയാണു സമിതിയുടെ ലക്ഷ്യം. ലഭിക്കുന്ന
പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്മാര്ക്ക് അയച്ചു കൊടുക്കുകയും
അന്വേഷണം നടത്തി 10 ദിവസത്തിനകം കണ്‍വീനര്‍ക്കു തിരിച്ചുനല്‍കണം.
പരിഹാരമാകാത്ത പരാതികള്‍ സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.
റവന്യു, പൊലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, കൃഷി,
ജല അതോറിറ്റി, വൈദ്യുതി, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്,
റജിസ്ട്രേഷന്, ആരോഗ്യവകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ സമിതിയില്‍
അംഗങ്ങളാണ്.
അഴിമതിയുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുളള പരാതികള്‍ സമയബന്ധിതമായി
പരിഹരിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും ജില്ലാതലത്തില്‍
മോണിറ്ററിങ് സമിതികള്‍
അനിവാര്യമാണെന്ന വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ നല്കിയ
നിര്‍ദേശത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ ജില്ലാതല സമിതികള്‍
രൂപീകരിക്കാന്‍ ഉത്തരവിട്ടത്. റസിഡന്റ്സ് അസോസിയേഷന്, മനുഷ്യാവകാശ
സംഘടനകള്‍, ഉപഭോകക്കതൃ തര്‍ക്കപരിഹാര ഫോറം, സന്നദ്ധ സംഘടനകള്‍, കലാകായിക
സംഘടനകള്‍, പ്രധാന കോളജുകള്‍ തുടങ്ങിയവര്‍ക്കു സമിതിയിലേക്കു പ്രതിനിധിയെ
നിര്‍ദേശിക്കാം. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എച്ച്. മഞ്ജുനാഥ്,
വിജിലന്‍സ് പൊലീസ് സൂപ്രണ്ട ് കെ.കെ. അബ്ദുല്‍ ഹമീദ്, വിജിലന്‍സ്
ഡിവൈഎസ്പി കെ.സലീം, എഡിഎം പി.മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
എങ്ങനെ പരാതി നല്‍കാം
പൊതുജനങ്ങള്‍ക്കു സമിതി ചെയര്മാന് കൂടിയായ കലക്ടര്‍ക്കോ കണ്‍വീനര്‍,
വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി, കോട്ടപ്പടി, മലപ്പുറം
676519 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ പരാതി നല്‍കാം. പേര്,
വ്യകക്കതമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പരാതിയിലുണ്ടാകണം. മൂന്നുമാസം
കൂടുമ്പോഴാണു സമിതി യോഗം ചേരുക. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ
കാലയളവിനിടയില്‍ത്തന്നെ പരാതിക്കാരനെയും ബന്ധപ്പെട്ട ഉദ്യോഗസക്കഥനെയും
വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാനും വ്യവസ്ഥയുണ്ട്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 27
ജോര്‍ഡാനിലെ വേള്‍ഡ് ഇസ്ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു.

അമ്മാന്: വിദ്യാഭ്യാസ രംഗത്തെ പരസ്പര സഹകരണത്തിന് ജോര്‍ഡാനിലെ വേള്‍ഡ് ഇസ്ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്സിറ്റിയുമായി മര്‍കസ് ധാരണാ പത്രം ഒപ്പു വെച്ചു. അമ്മാനില്‍ വേള്‍ഡ് ഇസ്ലാമിക് സയന്‍സ് ആന്റ് എഡ്യുക്കേഷന്‍ യുണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. അബ്ദുല്‍ നാസര്‍ അബുല്‍ ബസ്വയും ജാമിഅ മര്‍കസ് ചാന്‍സിലര്‍ ശെയ്ഖ് അബൂബക്കര്‍ അഹമദ് കാന്തപുരവും തമ്മില്‍ ധാരണാ പത്രം കൈമാറി. ഇരു സ്ഥാപനങ്ങളിലെയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും ഭാഷാ പഠനത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള വൈജ്ഞാനിക വിനിമയവും വിവിധ വിഷയങ്ങളില്‍ സംയുക്ത സെമിനാറുകളും മറ്റും പദ്ധതിയുടെ ഭാഗമാണ്. ഇരു സ്ഥാപനങ്ങളിലെയും ഫാക്വല്‍റ്റി അംഗങ്ങളെ ഹൃസ്വ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരസ്പരം ഉപയോഗപ്പെടുത്തും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം, നിയമം, ഐ.ടി., വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ സിലബസ് സംബന്ധമായ സഹകരണവും കരാറില്‍ പറയുന്നു.
മര്‍കസ് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സഹകരണം ഏറെ പ്രയോചനപ്പെടുമെന്നും അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഭാഷയും വിദഗ്ദ ട്രൈനിംഗും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മര്‍കസ് വിഭാവനം ചെയ്യുന്ന സാംസ്കാരിക വിനിമയത്തിന് മുതല്‍ കൂട്ടാകുമെന്നും മര്‍കസ് ഡയറക്ടര്‍ ഡോ. എം. എച്ച്. അസ്ഹരി പറഞ്ഞു.
മര്‍കസ് ശരീഅ പ്രിന്‍സിപ്പാള്‍ ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്,WISE പ്രതിനിധികളും മറ്റും ചടങ്ങില്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച, ജൂലൈ 19
വിവരാവകാശം: തെറ്റായ വിവരം നല്‍കിയതിന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് പിഴ
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് തെറ്റായ വിവരം നല്‍കിയതിന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക്10,000 രൂപ പിഴ ചുമത്തി. അണ്ടര്‍ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സലീമില്‍ നിന്ന് പിഴ ഈടാക്കാന്‍ സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സിബിമാത്യൂസാണ് ഉത്തരവിട്ടത്. വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരായ സി.ബി.ഐ അന്വേഷണ ശുപാര്‍ശ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ പരാതിയിലാണ് നടപടി.
നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ വിജ്ഞാപനം കേന്ദ്രത്തിന് അയച്ചുകൊടുക്കാന്‍ വൈകിയതിന്റെ കാരണം അന്വേഷിച്ചുള്ള അപേക്ഷയിലാണ് ആഭ്യന്തരവകപ്പ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. സലീം തെറ്റായ വിവരം നല്‍കിത്.
എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനം വൈകിയതിനുള്ള കാരണം വ്യക്തമാക്കാതെ അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ മറുപടിയാണ് നല്‍കിയതെന്നാരോപിച്ച് ജോമോന് മുഖ്യവിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം. സലീമിനെ വിളിച്ചുവരുത്തി തെളിവെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് പിഴ ചുമത്താന്‍ ഉത്തരവായത്. സര്‍ക്കാര്‍ ഖജനാവിലേക്കാണ് പിഴ അടക്കേണ്ടത്. പിഴ ഒടുക്കിയില്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശനിയാഴ്ച, ജൂലൈ 13
സൂക്ഷിക്കുക; ഋഷിരാജ് സിംഗിന്റെ കണ്ണുകള്‍ പിന്നാലെയുണ്ട്
കൊച്ചി: മോഹവിലക്ക് 8055 എന്ന നമ്പര്‍ ലേലത്തിനെടുത്ത് BOSS
എന്ന് വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച് ഞെളിഞ്ഞു നടക്കുന്നവര്‍ ഇനി
സൂക്ഷിക്കുക. ഋഷിരാജ് സിംഗിന്റെ കണ്ണുകള്‍ പിന്നാലയുണ്ട്. പ്രഹസനമായും
നിയമവിരുദ്ധമായും തെറ്റിധരിപ്പിക്കുന്ന രീതിയില്‍ രജിസ്ട്രേഷന് നമ്പര്‍
പ്രദര്‍ശിപ്പിക്കുന്നവരെ പിടികൂടാനാന്‍ തന്നെയാണ് ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐ പി എസിന്റെ തീരുമാനം. ഇങ്ങനെ പിടിക്കപ്പെടുന്ന
വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കും.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 89ലെ 50, 51 നിയമ പ്രകാരമല്ലാതെ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ ഉടനെ തിരുത്തേണ്ടതാണെന്ന് ഋഷിരാജ് സിംഗ ്ഐ പി എസ് അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം വാഹനങ്ങള്‍ പിടികൂടി രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 89ലെ റൂള്‍ 50, 51 പ്രകാരം രജിസ്ട്രേഷന് നമ്പറിലുള്ള അക്ഷരങ്ങള്‍ ഇംഗ്ലീഷിലും അക്കങ്ങള്‍ അറബിക്കിലും ആയിരിക്കണം. രണ്ട് വരിയായി വേണം എഴുതേണ്ടത്. സംസ്ഥാന കോഡും(KL), രജിസ്റ്ററിംഗ് അതോറിറ്റി കോഡും ആദ്യ വരിയിലും ശേഷിക്കുന്നത് രണ്ടാമത്തെ വരിയിലുമായിരിക്കണം. മുന്‍വശത്തെ നമ്പര്‍ ഒരു വരിയില്‍ എഴുതിയാലും മതി. ഇരുചക്ര-മൂന്നുചക്ര വാഹനങ്ങളില്‍ 200X100 മില്ലി മീറ്റര്‍ വലിപ്പത്തിലായിരിക്കണം നമ്പര്‍പ്ലേറ്റ്. മറ്റു വാഹനങ്ങളില്‍ 500X120 മില്ലി മീറ്റര്‍ വലിപ്പത്തിലും. രജിസ്റ്ററിംഗ് കോഡ് രണ്ടക്കത്തില്‍ വേണം എഴുതാന്‍. അക്ഷരങ്ങളും അക്കങ്ങളും ബോള്‍ഡ് ഫോണ്ടായിരിക്കണം. ഫോണ്ടുകളുടെ വലുപ്പത്തിനും നിശ്ചിത അളവുകളുണ്ട്. നമ്പര്‍ പ്ലേറ്റില്‍ മറ്റൊരു ചിത്രമോ, എബ്ലമോ പ്രദര്ശിപ്പിക്കുവാന് പാടില്ല.
ഈ രീതിയിലല്ലാത്ത നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ പിടികൂടും. നിയമവിരുദ്ധമായും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങളെ കുറിച്ച് 9446033314 എന്ന ഫോണ്‍ നമ്പറിലോ tccmplaintcell@gmail.com, tc@keralamvd.in എന്നീ ഇ-മെയിലുകളിലോ അതാത് റീജിനണ്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെയോ, ജോയിന്റ് റീജിനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെയോ വിവരം പൊതുജനങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

ഞായറാഴ്ച, ജൂലൈ 7
ഹജ്ജ് ഒഴിവുകള്‍: കേരളത്തിന് പ്രത്യേക പരിഗണന നല്‍കണം- കാന്തപുരം
ന്യൂഡല്‍ഹി:
വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദുമായി അഖിലേന്ത്യാ സുന്നി
ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍
മുസ്ലിയാര് കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ആയിരക്കണക്കിന് ഹജ്ജ്
അപേക്ഷകര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍
ഉണ്ടാകുന്ന ഒഴിവുകള്‍ വീതിക്കുമ്പോള്‍ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന
നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ കാന്തപുരം അഭ്യര്‍ഥിച്ചു.
വര്‍ഷംതോറും
കേരളത്തില്‍ ഹജ്ജ് അപേക്ഷകരുടെ എണ്ണം കൂടി വരികയാണ്. ജനസംഖ്യക്ക്
ആനുപാതികമായി ക്വാട്ട നിശ്ചയിക്കുന്നതിന് പകരം അപേക്ഷകരുടെ എണ്ണം
മാനദണ്ഡമാക്കി അടുത്ത വര്‍ഷം മുതലെങ്കിലും ക്വാട്ട പുനര്‍
നിര്‍ണയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍
അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്ന് മന്ത്രി സല്മാന് ഖുര്‍ഷിദ്
കാന്തപുരത്തിന് ഉറപ്പ് നല്കി.
സഊദി സര്‍ക്കാര്‍ ഹറം വികസനത്തിന്റെ
ഭാഗമായി ഹജ്ജ് ക്വാട്ട ഇരുപത് ശതമാനം വെട്ടിക്കുറച്ചിരിക്കെ, സ്വകാര്യ
ഗ്രൂപ്പുകളുടെ ക്വാട്ടയില്‍ കുറവ് വരുത്തി ഇത്
പരിഹരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് ശ്രമം നടത്തണം. മറ്റു
സംസ്ഥാനങ്ങളില്‍ സാധാരണഗതിയില്‍ ഹജ്ജ് ക്വാട്ടയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍
സംസ്ഥാനങ്ങള്‍ക്ക് വീതിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വീതിക്കുമ്പോള്‍
ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന്
കാന്തപുരം അഭ്യര്‍ഥിച്ചു. കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച
സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍
കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രതിരോധ മന്ത്രി എ കെ
ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടിരുന്നു.
അസമില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ എല്ലാം
നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം.
കേരളത്തില്‍ കടല്‍ക്ഷോഭത്തില്‍ ബോട്ടും വള്ളങ്ങളുമുള്‍പ്പെടെ നഷ്ടപ്പെട്ട്
ഉപജീവന മാര്‍ഗം അടഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്കും സഹായമെത്തിക്കാന്‍
നടപടിയുണ്ടാകണം.
കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച
കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് കേരളത്തിനുള്ള അരിവിഹിതം
കൂട്ടണമെന്ന് കേന്ദ്ര ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി കെ വി തോമസിനെ കണ്ട്
കാന്തപുരം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച, ജൂലൈ 1
മര്‍കസ് നോളജ് സിറ്റി സംസ്ഥാനത്തിന്റെ അഭിമാനം: മുഖ്യമന്ത്രി
താമരശ്ശേരി: മര്‍ക്കസ്
നോളജ് സിറ്റി സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
നോളജ് സിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയിലെ പദ്ധതി അല്ലെങ്കില്‍ പോലും ഇതിന്റെ പ്രയോജനം കേരളത്തിലെ
ജനങ്ങള്‍ക്കായതിനാല്‍ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍
നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. പദ്ധതി പ്രദേശത്തേക്ക്
എത്തിച്ചേരുന്നതിന് അടിവാരം – കാരശ്ശേരി റോഡിന് മുഖ്യമന്ത്രി അനുമതി
നല്‍കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ റോഡ് നിര്‍മാണത്തിന് ആവശ്യമായ
നടപടികള്‍ നീക്കാന്‍ എം എല്‍ എമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വയനാട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണം
ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവണ്മെന്റിന്റെ
പല പദ്ധതികളും നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനേക്കാള്‍
ബുദ്ധിമുട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുറക്കം കുറിക്കുക എന്നത്. എന്നാല്‍
ഇത്രയും വലിയ ഒരു പദ്ധതിക്കാവശ്യമായ പണം സമയബന്ധിതമായി കണ്ടെത്തുകയും 125
ഏക്കര്‍ ഏറ്റെടുത്ത് നിശ്ചിത സമയത്ത് തന്നെ പദ്ധതിക്ക് തുടക്കം
കുറിക്കുകയും ചെയ്തു എന്നത് അത്ഭുതകരാമാണ്. ഇതിനേക്കാള്‍ വേഗത്തില്‍ തന്നെ
പദ്ധതി പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു
സംശയവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത്
ആദ്യമായി ആരംഭിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജിനും
പദ്ധതിപ്രദേശത്ത് ശിലയിട്ടു. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ഡെപ്യൂട്ടി
ഡയറക്ടര്‍ ഉമര്‍ ഖത്തീബാണ് മെഡിക്കല്‍ കോളജിന് ശിലയിട്ടത്. മര്‍ക്കസ് നോളജ്
സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.താമരശ്ശേരിക്കടുത്ത കൈതപ്പൊയിലിലെ പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍
മന്ത്രിമാരുടെയും സാമൂഹിക രാഷ്ട്രീയ മത നേതാക്കളുടെയും നീണ്ട നിര തന്നെ
സന്നിഹ്തരായി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന് മുഹമ്മദ്, എം കെ
മുനീര്‍, വി കെ ഇബ്റാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരും എം ഐ ഷാനവാസ് എം പി,
എം കെ രാഘവന് എം പി, പി മോയിന്‍കുട്ടി എം എല്‍ എ, എം ഉമ്മര്‍ എം എല്‍ എ, അഡ്വ.
ശ്രീധരന് പിള്ള, സി എ ഇബ്റാഹീം, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവര്‍
പങ്കെടുത്തു.
ഞായറാഴ്ച, മാർച്ച് 31
പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ പദ്ധതി
മലപ്പുറം:
ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്
മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രത്യേക പാക്കേജ്
നടപ്പിലാക്കുമെന്ന് ചെയര്മാന് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശീലന പരിപാടികള്‍, കൗണ്‍സലിംഗ്,
കരിയര്‍ ഗൈഡന്‍സ്, സോഫ്റ്റ് സ്കില്‍ ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പുകള്‍,
ഫാമിലി ഓറിയന്റേഷന്‍ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടതായിരിക്കും പദ്ധതി.
ഇതിനായി ജര്‍മനിയിലെ ഹാംബര്‍ഗ് ആസ്ഥാനമായുള്ള യുനെസ്കൊ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ പിന്തുണയോടെ മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്റര്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും മികച്ച തൊഴിലും ജീവിത നിലവാരവും കണ്ടെത്താന്‍ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ പറഞ്ഞു.
ഭാഷാ നൈപുണ്യവും തൊഴില്‍ പരിശീലനവും നല്കി അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്താന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്ററിലൂടെ കഴിയും. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെക്കൂടി ഉള്‍പ്പടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴില്‍ പരിശീലനം നല്‍കുന്നതിന് പോളിടെക്നിക്, ഐ ടി ഐ, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഇംഗ്ലീഷ് വില്ലേജ്, ലാംഗ്വേജ് റിസോഴ്സ് സെന്റര്‍, സ്കൂളുകള്‍ തുടങ്ങിയ മഅ്ദിന്‍ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഓട്ടോ മൊബൈല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനൊപ്പം മെക്കട്രോണിക്സ് പോലുള്ള പുത്തന്‍ പഠന മേഖലകളില്‍ ഹ്രസ്വകാല കോഴ്സുകളുമുണ്ടാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെറുകിട – കുടില്‍ വ്യവസായങ്ങളെയും നിക്ഷേപ രംഗത്തെയും കുറിച്ച് അവബോധമുണ്ടാക്കാനും പദ്ധതിയാവിഷ്കരിച്ചിട്ടുണ്ട്. ഇടക്കാലത്ത് പഠനം അവസാനിപ്പിച്ച പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി പരീക്ഷയെഴുതാനുള്ള സാഹചര്യവുമുണ്ടാക്കും. ഇതോടൊപ്പം, ഗള്‍ഫിനപ്പുറം മറ്റു രാജ്യങ്ങളിലെ ജോലി സാധ്യതകളെപ്പറ്റി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ 9048140233 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ശനിയാഴ്ച, മാർച്ച് 30
ഒരു കുമ്പിള് പഞ്ചസാരയുമായി പതിനായിരങ്ങള്‍ പങ്കാളികളായി
മലപ്പുറം:
എസ് എസ് എഫ് പഞ്ചസാര സമാഹരണ ദിനമായ ഇന്നലെ ജില്ലയില്‍ പതിനായിരങ്ങളാണ് ഒരു
കുമ്പിള് പഞ്ചസാരയുമായി യൂനിറ്റുകളില്‍ പങ്കാളികളായത്.
സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്പതാം വാര്‍ഷികത്തിന്റെ വിഭവ സമാഹരണം സമ്മേളന പ്രചരണത്തിന്റെ വേറിട്ട കാഴ്ചയായി. രാവിലെ പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ എസ് എസ് എഫ് വിവിധ വിഭവങ്ങളുടെ സമാഹരണം പ്രൗഢമായി നടന്നുവെങ്കിലും പഞ്ചസാര സമാഹരണം ആദ്യമായിട്ടാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കുമ്പിള് പഞ്ചസാര പദ്ധതി ജില്ലയില്‍ വന്‍ സമ്മേളന പ്രചരണമാണ് നല്‍കിയത്. ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന് കമ്മിറ്റികള്‍ക്ക് കീഴില്‍ ശേഖരണം നടക്കും. സെക്ടര്‍ കമ്മിറ്റികള്‍ 30ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പഞ്ചസാര ശേഖരണം നടത്തി ഡിവിഷന് കേന്ദ്രങ്ങളില്‍ എത്തിക്കും
ഇത്സംബന്ധിച്ച് ജില്ലാ അവലോകന യോഗത്തില്‍ എ ശിഹാബുദ്ദീന് സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി ചര്‍ച്ചക്ക് നേതൃത്വം നല്കി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)